ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; രണ്ടു ട്രെയ്നുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

കനത്ത മഴയും മണ്ണിടിച്ചിലും കാറ്റും തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം ഇന്നും ഭാഗീകമായി മുടങ്ങും. ട്രാക്കുകളില്‍ പലയിടങ്ങളിലും ഇപ്പോഴും വെള്ളമിറങ്ങാത്ത അവസ്ഥയാണ്.

22607 എറണാകുളം-ബനസവാടി എക്‌സ്പ്രസും, 22608 ബനസവാടി-എറണാകുളം എക്‌സ്പ്രസും റദ്ദാക്കി.

12201 ലോക്മാന്യതിലക്- കൊച്ചുവേളി ഖരീബ്രത് എക്‌സ്പ്രസ് കണ്ണൂരിനും കൊച്ചുവേളിക്കുമിടയിലുള്ള യാത്ര ഒഴിവാക്കി

16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് കണ്ണൂരിനും നാഗര്‍കോവിലിനും ഇടയിലുള്ള യാത്ര നിര്‍ത്തിവച്ചു.

12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് കണ്ണൂരിനും എറണാകുളത്തിനുമിടയിലുള്ള യാത്ര നിര്‍ത്തിവച്ചു.

13351 ധന്‍ബദ്-ആലപ്പുഴ എക്‌സ്പ്രസ് കോയമ്പത്തൂരിനും ആലപ്പുഴയ്ക്കും ഇടയിലുള്ള യാത്ര നിര്‍ത്തിവച്ചു

13352 ആലപ്പുഴ-ധന്‍ബദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള യാത്ര നിര്‍ത്തിവച്ചു.

12515 തിരുവനന്തപുരം-സില്‍ച്ചാര്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ ടൗണ്‍, തിരുനെല്‍വേലി, മധുരൈ, ദിണ്ടിഗല്‍, കരുര്‍, നാമക്കല്‍, സേലം, ജോലാര്‍പേട്ട വഴി വഴിതിരിച്ച് വിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News