കനത്തപേമാരിയിലും കാറ്റിലും മണ്ണിടിച്ചിലിലും കേരളം അനുഭവിക്കുന്ന പ്രളയസമാനമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാപകലില്ലാതെ സജീവമായ ഇടപെടലുകളുമായി മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും എത്തിയത് ക്യാമ്പുകളെ കൂടുതല്‍ സജീവമാക്കി.

മഴ കനത്ത സാഹചര്യത്തില്‍ തന്നെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരിട്ട് ഓരോജില്ലയിലെയും മേല്‍നോട്ട ചുമതല ഏര്‍പ്പിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായകമായി.

ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചുമതലയുള്ള മന്ത്രിമാരും എംഎല്‍എമാരും നേരിട്ടെത്തി സൗകര്യങ്ങളും വിഭവങ്ങളുടെ ലഭ്യതയും പരിശോധിക്കുകയുണ്ടായി.

ക്യാമ്പുകള്‍ക്ക് പുറമെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന കേന്ദ്രങ്ങളിലും ജനപ്രതിനിധികള്‍ സജീവസാന്നിധ്യമായിരുന്നു.