ദുരിതബാധിതര്‍ക്കായി ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഷാഹിദാ കമാല്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍.

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയ സമാനമായ സന്ദര്‍ഭത്തിലാണ് നമ്മളെല്ലാം. നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഷാഹിദാ കമാല്‍ മറ്റൊരു കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ ദുരന്ത മുഖത്തും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ പ്രചാരണവുമായെത്തുന്നവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട് ഷാഹിദാ കമാല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഷാഹിദാ കമാല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പിന് വ്യാപകമായ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here