എത്ര ക്രൂരന്മാരാണീ സംഘികള്‍: ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കരുതെന്ന് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍; പക്ഷെ, തോല്‍ക്കാന്‍ ഞങ്ങള്‍ മലയാളികള്‍ തയ്യാറല്ല

കേരളത്തിനും സര്‍ക്കാരിനുമെതിരെ ആര്‍എസ്എസ് ഗ്രൂപുകളില്‍ വ്യാപക പ്രചാരണം. പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്യരുതെന്നുമുള്ള പ്രചാരണത്തിന്റെ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നു.

സുദര്‍ശനം എന്ന ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിച്ചതിന്റെ കണക്കുകള്‍ കേരള സര്‍ക്കാരിന്റെ റീ- ബില്‍ഡ് കേരളയുടെ ലിങ്ക് കണ്ട് ഒരു സംഘ പരിവാറുക്കാരന്‍ സൈറ്റില്‍ കൃത്യമായി കൊടുത്തിട്ടുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്.

എങ്കിലും സംഭാവന ചെയ്യരുതെന്ന നിലയിലുള്ള പ്രചാരണം ഒരുപരിധിവരെ ഏറ്റിട്ടുണ്ടെന്നാണ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നത്.

മനുഷ്യര്‍ അവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്ന വിധത്തില്‍ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News