ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി; ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്; വ്യാജപ്രചരണങ്ങളില്‍ ജനം കുടുങ്ങരുത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ നിധി എന്നത് ഔദ്യോഗികമായ സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. ബജറ്റില്‍ നിന്നുള്ള വിഹിതവും ഇതിലുണ്ട്.

മറ്റേതെങ്കിലും ആവശ്യത്തിന് ദുരിതാശ്വാസനിധി ഉപയോഗിക്കുന്നു എന്ന പ്രചരണത്തില്‍ ജനങ്ങള്‍ കുടുങ്ങരുത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here