വടക്കന്‍ കര്‍ണാടകയില്‍ പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് യെദ്യൂരപ്പ സര്‍ക്കാരിന്റെ വക ലാത്തിയടി. പുറത്തിറങ്ങാതെ കാറിനുള്ളില്‍ ഇരുന്ന മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ദുരന്തബാധിതര്‍ കൂട്ടത്തോടെയെത്തി. തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതോടെ ദുരന്തബാധിതര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.

ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിവീശിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ നിന്നിറങ്ങി ജനങ്ങളുടെ പരാതി കേള്‍ക്കാനോ ലാത്തി ചാര്‍ജ് തടയാനോ മുഖ്യമന്ത്രി ശ്രമിച്ചില്ല. കുടകിലെ കൊണ്ണൂര്‍ താലൂക്കിലാണ് സംഭവം.