കവളപ്പാറയില്‍ സൈന്യമിറങ്ങി; മരണസംഖ്യ ഉയര്‍ന്നേക്കും

കവളപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തത്തിന് സൈന്യമിറങ്ങി.മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണു നിറഞ്ഞു കിടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 11 മ്യത്‌ദേഹങ്ങളാണ്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 51 പേരെയാണ് ഇനിയും കണ്ടെത്താനുളളത്്. 45 വീടുകളാണ് മണ്ണിനടിയില്‍ പെട്ടുപോയത്.അമ്പതടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവെ കണ്ടെത്താനാകൂ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് ശ്രമകരമായ ജോലിയാണ്. കനത്ത മഴ തുടര്‍ന്നതിനാല്‍ ചെളിനിറഞ്ഞ് ദുഷ്‌കരമായിരുന്നു ശനിയാഴ്ചത്തെ തിരച്ചില്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടി. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഓടിമാറിയതിനാല്‍ മറ്റൊരു ദുരന്തമൊഴിവാകുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു.കവളപ്പാറയില്‍ 50 ലധികം പേര്‍ മണ്ണിനടിയിലായതായാണ് കണക്കുകൂട്ടുന്നത്. നിലവില്‍ മരങ്ങളും മറ്റു മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here