ഇടുക്കി ഡാമില്‍ ഇതുവരെയെത്തിയത് 36.61% ‍വെള്ളം മാത്രം; കനത്ത മഴ, ഷോളയാര്‍ ഡാം തുറന്നുവിടുമെന്ന് തമി‍‍ഴ്നാട് സര്‍ക്കാര്‍

ഇടുക്കിയിലെ ജലസംഭരണിയിൽ 36.61 ശതമാനം വെള്ളം ഇതുവരെ എത്തിയിട്ടുണ്ടെന്ന്‌ കണക്കുകൾ. പമ്പയില്‍ 63.36 ശതമാനവും കക്കിയില്‍ 38.13 ശതമാനവുമാണ് വെള്ളമുള്ളത്. കുറ്റ്യാടി, ബാണാസുര സാഗര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലാണ് വെള്ളം നിറഞ്ഞിട്ടുള്ളത്.

പെരിങ്ങല്‍കുത്തില്‍ കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 67.03 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

തമിഴ്നാടിന്റെ ഷോളയാര്‍ ഡാം കനത്ത മഴമൂലം വെള്ളം നിറഞ്ഞിരിക്കുകയാണ്. അത് തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പ് തമിഴ്നാട്ടില്‍നിന്നും വന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ആ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. അങ്ങനെ വന്നാല്‍ ചാലക്കുടി പുഴയില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here