ആശങ്ക വിതച്ച് കനത്തമഴ തുടരുകയാണ്. കാസര്‍കോടും പാലക്കാട്ടും മഴയ്ക്കു നേരിയ കുറവുണ്ട്. വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വരുംദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും.മലപ്പുറം കവളപ്പാറയില്‍ അന്‍പതിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുളളത്. ഇടുക്കിയിലും മഴതുടരുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട 6 ചെറുഡാമുകള്‍ തുറന്നു.