വിവാഹിതനായ അയാള്‍ പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് ആന്‍ഡ്രിയ

പ്രണയക്കാലത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് നടിയും ഗായികയുമായ ആന്‍ഡ്രിയ. ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ആന്‍ഡ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആന്‍ഡ്രിയയുടെ വാക്കുകള്‍:

”വിവാഹിതനായ ഒരു വ്യക്തിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഞാന്‍. അയാള്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് നാള്‍ പീഡിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ ആയുര്‍വേദ ചികിത്സകളെയാണ് ഞാന്‍ ആശ്രയിച്ചത്.”

താരാമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ആന്‍ഡ്രിയ. കാ, വട്ടം, മല്ലികൈ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News