ദുരന്തഭൂമിയായി കവളപ്പാറ; കണ്ടെത്താനുളളത് 51ലധികം പേരെ

തോരാത്ത ദുരന്തമാണ് കവളപ്പാറയെ ബാധിച്ചിരിക്കുന്നത്.ഇതുവരെ കണ്ടെത്തിയത് 11 മ്യത്‌ദേഹങ്ങളാണ്.ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇനിയും 51 പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ തിരച്ചിലിനായി സൈന്യവും എത്തിയിട്ടുണ്ട് . മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു.

ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ശനിയാഴ്ച രണ്ടു തവണയാണ് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടിയത്. നേരത്തേ ഉരുള്‍പൊട്ടിയതിന് മറുഭാഗത്തുള്ള പ്രദേശങ്ങളിലും പിന്നീട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്നു ഭാഗികമായി മാത്രമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ചിലപ്പോഴെങ്കിലും പ്രകൃതി ‘അതിക്രൂരനാ’ണെന്നു തോന്നിക്കുന്ന ദാരുണ കാഴ്ചയാണ് കവളപ്പാറയാകെ നിറഞ്ഞിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയായിരുന്നു പത്തേക്കറോളം വിസ്തൃതിയില്‍ വന്നുപതിച്ച മണ്ണും കൂറ്റന്‍ കല്ലുകളും ഒരു ഗ്രാമത്തെ അപ്പാടെ വിഴുങ്ങിയ ഉരുള്‍പൊട്ടല്‍. നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു എല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News