പ്രളയ നൊമ്പരങ്ങള്‍ക്ക് വിരാമമിട്ട് ആറന്മുളയിൽ വീണ്ടുമൊരു വള്ളസദ്യക്കാലം

പ്രളയം ഏൽപിച്ച ആഘാതത്തിന്റെ നൊമ്പരങ്ങൾക്ക് വിരാമമിട്ട് ആറന്മുളയിൽ വീണ്ടുമൊരു വള്ളസദ്യക്കാലത്തിന് ആരംഭമായി. വള്ള സദ്യകളുടെ ഉദ്ഘാടനം എൻ എസ് എസ് പ്രസിഡന്റ് പി എൻ നരേന്ദ്രനാഥൻ നായർ നിർവഹിച്ചു.

ഭക്തിയുടെ നിറവിൽ രുചി പെരുമയുടെ പുണ്യവുമായി ആറന്മുള പളളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യകൾക്ക് തുടക്കമായി. വള്ളസദ്യയുടെ ഉത്ഘാടനം NSS പ്രസിഡൻറ് PN നരേന്ദ്ര നാഥൻ നായർ നിർവ്വഹിച്ചു. ആറന്മുള ക്ഷേത്ര കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സോവാസംഘം ഭാരവാഹികളും ദേവസ്വം ബോർഡ് ഭാരവാഹികളും വഴിപാടുകാരുംചേർന്ന് ആചാരനുഷ്ഠാനങ്ങളോടു കൂടി വഞ്ചി പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് സ്വീകരിച്ച് ആനയിച്ചത്.

ഇതോടെ ഈ വർഷത്തെ വഴിപാട് വള്ളസദ്യകൾക്ക് തുടക്കമായി 8 പള്ളിയോടങ്ങൾക്കാണ് ആദ്യ ദിവസം വള്ളസദ്യ നൽകിയത്. പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് വഴിപാട് സമർപ്പിക്കുന്ന ഭക്തർ നൽകുന്ന വിഭവസമ്യദ്ധമായ സദ്യയാണ് വഴിപാട് വള്ളസദ്യ. പാട്ടു പാടി ചോദിക്കുന്ന വിഭവങ്ങൾ മുറതെറ്റാതെ പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് ഇലയിൽ നൽകുന്ന പ്രത്യേകതയും ഇവിടെയുണ്ട്.52 കരകളാണ് ഇക്കുറി വഴിപാട് വള്ളസദ്യയിൽ പങ്കെടുക്കുന്നത്, 430 വള്ളസദ്യകൾക്കാണ് ബുക്കിംഗ് നടന്നിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ വീണാ ജോർജ് MLA, ജില്ലാ കളകടർ PB നൂഹ്, ദേവസ്വം ബോർഡ് പ്രസിഡൻറ് A പത്മകുമാർ, പള്ളിയോട സേവാ സംഘംഭരാവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News