പരീക്ഷാഫീസ്‌ കുത്തനെ കൂട്ടി സിബിഎസ്ഇ; പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 നിന്ന് 1200 രൂപയാക്കി

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) പരീക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി. കഴിഞ്ഞ ആഴ്ചയാണ് ഫീസ് വര്‍ധിപ്പിച്ച് അറിയിപ്പ് പുറത്തിറക്കിയത്.

പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്ഐ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News