കണ്ണും മനസ്സും നിറച്ച് മാലിപ്പുറം സ്വദേശി നൗഷാദ്

പ്രളയം സർവ്വ നാശം വിതച്ച മലബാർ മേഖലയിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കാൻ ഇറങ്ങിയ നടൻ രാജേഷ് ശർമ്മയ്ക്ക് മുന്നിലാണ് നൗഷാദ് എന്ന മനുഷ്യൻ അത്ഭുതമായി മാറിയത്. കൊച്ചിയിൽ നിന്നും പ്രണയം തകർത്താടിയ വയനാട് മലപ്പുറം ജില്ലകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ് ശർമ അടങ്ങുന്ന സംഘം.

കൊച്ചു കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങളാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ നൗഷാദ് അവരെ കൂട്ടികൊണ്ടുപോയി. പെരുന്നാൾ വിപണി മുന്നിൽ കണ്ടു താൻ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളുടെ ചാക്കുകൾ അവർക്കു മുന്നിലേക്ക് നിർത്തി. എറണാകുളം ബ്രോഡ്വേയിൽ ചെറുകിട കച്ചവടക്കാരനായ നൗഷാദ് തൻറെ മുഴുവൻ സമ്പാദ്യവും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വെച്ചു നീട്ടുകയായിരുന്നു. റാക്കിൽ നിന്നായി വസ്ത്രങ്ങൾ നൗഷാദ് ചാക്കുകളിൽ നിറച്ച് നൽകി.

നാളെ പെരുന്നാൾ ആണെന്നും തൻറെ പെരുന്നാൾ ഇങ്ങനെ ആണെന്നും നൗഷാദ് പറയുന്നതും വീഡിയോയിൽ കാണാം. ക്യാമ്പുകളിലേക്ക് കളക്ഷൻ ബുക്കിലേക്ക് ഒന്നും നൽകരുതെന്ന് വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോഴാണ് മനുഷ്യത്വത്തിന് മഹാ മാതൃകയായി നൗഷാദിന് പോലെയുള്ളവർ കേരളത്തിൻറെ മനസ്സും കണ്ണും നിറയ്‌ക്കുന്നത്. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News