കണ്ണുനിറയിച്ച സഹായഹസ്തം; നായ്ക്കള്‍ക്കൊപ്പം മുറിയില്‍ കുടുങ്ങിയ വൃദ്ധയുടെ രക്ഷയ്‌ക്കെത്തിയത് കേരള പൊലീസ്

എന്തിനും ഏതിനും പോലീസിനു മേൽ കുറ്റം കണ്ടെത്തുന്നവർ പോലീസ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും സൽപ്രവർത്തികളും കണ്ടില്ലാന്ന് നടിക്കുന്നു.

ചേർത്തല വാരനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 80 വയസ്സുള്ള ലീല 2 ദിവസം മുൻപാണ് പിണങ്ങി തന്റെ രണ്ട് വളർത്തു പട്ടികളുമായ് വിട്ടിനുള്ളിൽ കയറി മുറിയടച്ചത് രണ്ട് ദിവസമായിട്ടും മുറി തുറക്കുകയോ പുറത്തു വരുകയോ ചെയ്യാതായതോടെ ഇവരോടൊപ്പം താമസിക്കുന്ന സഹോദരി അയൽക്കാരെ വിവരമറിയിച്ചു.

പട്ടികളോടൊപ്പം മുറിയിൽ 80 വയസ്സുകാരി കഴിയുന്നു എന്നറിഞ്ഞതോടെ പോലീസിനെ വിവരം അറിയിച്ചു. ഉച്ചയോടെ തന്നെ ചേർത്തല ടi യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വളരെ ശ്രദ്ധയോടെ വാതിൽ തുറന്നു നോക്കിയപ്പോൾ വൃത്തിഹീനമായ തറയിൽ അല്പം ജീവനുമായ് കിടക്കുന്ന വൃദ്ധയെ കണ്ടു. ഉടൻ തന്നെ ഇവരെ വാരിയെടുത്തു ആസ്പത്രിയിലാക്കി.

അയൽക്കാരുമായ് വലിയ അടുപ്പം ഇല്ലാതെയാണ് സഹോദരിമാർ ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രൂക്ഷമായ ദുർഗന്ധം പോലും വകവെയ്ക്കാതെയാണ് നമ്മുടെ സ്വന്തം പോലീസ് വൃദ്ധയുടെ ജീവൻ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News