അതിജീവനത്തിന്റെ വഴികളില്‍ വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങളില്ല, ആശംസകള്‍ മാത്രം

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത്.

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈദ്ഗാഹ് അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ബലിപെരുന്നാള്‍. ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും ദുരിത ബാധിതരെ സഹായിക്കാനും വിസ്വാസികള്‍ക്ക് മത പണ്ഡിതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കഴിഞ്ഞ ആഴ്ചയായി കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വലിയ പെരുന്നാള്‍ എന്നത് ആഘോഷത്തേക്കാള്‍ ഉപരി ഒത്തൊരുമയുടെയും, ഒന്നിച്ചു നില്‍ക്കലിന്റെയും സമയംകൂടിയാണ്.

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപെട്ടവരെ ഓര്‍ത്തു കൊണ്ടും, അവരെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്ത് കൊണ്ടുമാവും ഓരോ വിശ്വാസിയും ഇന്ന് ഈദുല്‍ അദ്ഹ നമസ്‌കാരം നടത്തുക. അതിനാല്‍ തന്നെ അത്തവണ ആഘോഷത്തേക്കാളുപരി ആശംസകളും പ്രാര്‍ത്ഥനകളും മാത്രമാണുള്ളത്.

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെന്തും ത്യജിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്.മാസപ്പിറവികണ്ട് പത്താംനാളാണ് ബലിപെരുന്നാള്‍ ആഘോഷം. ഇസ്ലാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈദുല്‍ അദ്ഹ, ഹജ്ജ് പെരുന്നാള്‍, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News