പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍; പ്രളയക്കാലത്ത് പകല്‍ക്കൊള്ളയുമായി സ്വകാര്യബസ്സുകാര്‍; എവിടെ ഇറങ്ങിയാലും 150 രൂപ; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ഈ സമയത്താണ് പ്രൈവറ്റ് ബസ്സുകാര്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയുമായി രംഗത്തെത്തുന്നത്. സാധാരണക്കാരായ യാത്രക്കാരെ മുതലെടുത്ത് കൊള്ളലാഭം കൊയ്യുകയാണ് ചിലര്‍.

പ്രളയക്കെടുതിയ്ക്കിടെ സ്വകാര്യ ബസില്‍ അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന പരാതിയുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്ന് ഗുരുവായൂരേക്ക് കയറിയ സുഹൃത്തിന്റെ അനുഭവമാണ് മുഹമ്മദ് അജ്മല്‍ സി എന്ന യുവാവ് പറയുന്നത്. ഇരട്ടി ചാര്‍ജ്ജ് ഈടാക്കണ്ട അത്ര റിസ്‌ക്കൊന്നും കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ നിലവില്‍ ഇല്ലെന്നും എന്നാല്‍ എവിടെ ഇറങ്ങിയാലും 150 രൂപയാണെന്നാണ് ബസുകാര്‍ പറയുന്നതെന്നാണ് യുവാവിന്റെ ആരോപണം.

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 100 രൂപയില്‍ കുറവ് ചാര്‍ജ്ജ് വാങ്ങുമ്പോഴാണ് സ്വകാര്യ ബസ് അമിത ചാര്‍ജ്ജ് ഈടാക്കുന്നതെന്നാണ് പരാതി. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്ന കുറിപ്പോടെയാണ് യുവാവ് ടിക്കറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അജ്മലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു സുഹൃത്ത് കോഴിക്കോട് നിന്ന് ഗുരുവായൂരിലെക്ക് പ്രൈവറ്റ് ബസ് കയറിയതിന് കൊടുത്ത ടിക്കറ്റ് ആണ്.. എവിടെ ഇറങ്ങിയാലും 150 രൂപയാണത്രെ! ഞാനിന്ന് ഈ റൂട്ടില്‍ KSRTC യില്‍ യാത്ര ചെയ്തതാണ്..(ഫാസ്റ്റ് പാസഞ്ചര്‍- ചാര്‍ജ്ജ് 100ല്‍ താഴെ)ഡബിള്‍ ചാര്‍ജ്ജ് ഈടാക്കേണ്ട റിസ്‌ക് ഒന്നും കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഇല്ല..പോരാത്തതിന് ആളുകള്‍ ഒരുപാടും..

ബസ്: AWAFI
നമ്ബര്‍ : KL10 AV 637

പുര കത്തുമ്‌ബോള്‍ വാഴ വെട്ടുന്നവര്‍!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here