ഭര്‍ത്താവിന് മറ്റൊരു ബന്ധം; മകളെ കൊലപ്പെടുത്തി നടി ആത്മഹത്യ ചെയ്തു

മുംബൈ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പ്രമുഖ നടി ആത്മഹത്യ ചെയ്തു.

മറാഠി സീരിയലുകളിലൂടെ പ്രശസ്തയായ നടി പദ്ന്യ പാര്‍ക്കറാണ് 17 വയസുള്ള തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും, സീരിയലുകളില്‍ അവസരം കുറഞ്ഞതും നടിയെ വിഷാദരോഗത്തില്‍ എത്തിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ വിവാഹേതരബന്ധവും അറിഞ്ഞതോടെ, ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദ്ന്യയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിലെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മരണത്തെക്കുറിച്ച് മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like