ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; പരക്കെ മഴയ്ക്കു സാധ്യത; അതിതീവ്രമാകില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യത്. അതിതീവ്രമഴ ഉണ്ടായേക്കില്ല. തീരദേശമേഖലകളിലായിരിക്കും മഴ. മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം.് റെയില്‍ ഗതാഗതം ഇന്നും സുഗമമാകില്ല. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്, മംഗളുരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: നാഗര്‍കോവില്‍ മംഗളുരു ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍ മംഗളുരു പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി, മംഗളുരുനാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും വഴിതിരിച്ചു വിട്ട വിമാന യാത്രക്കാരെ സഹായിക്കുവാനായി കെഎസ്ആര്‍ടിസി നടത്തിവന്നിരുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News