കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെതിരേ നേടിയ ഫ്രീകിക്ക് ഗോളാണ് മെസിക്ക് പുരസ്‌കാരം
നേടിക്കൊടുത്തത്.
Lionel Messi bags another trophy into his cabinet as his free-kick goal against Liverpool has been voted as UEFA Goal of the Season 2018/19. ??? pic.twitter.com/nZ5UccxtCa
— Argentina Soccer 11 ?? (@ArgSoccer11) August 9, 2019
പോസ്റ്റിന് 30 വാര അകലെനിന്ന് മെസി നേടിയത് ആ മത്സരത്തിലെ രണ്ടാം ഗോളായിരുന്നു. ബാഴ്‌സലോണയ്ക്ക് വേണ്ടി മെസിയുടെ അറുന്നൂറാം ഗോളായിരുന്നു അത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ രണ്ടാമതായി. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്ക്കെതിരേ പോര്‍ച്ചുഗല്‍ താരം ഡാനിലോ നേടിയ ഗോള്‍ മൂന്നാംസ്ഥാനം നേടി.
ഇത് മൂന്നാം തവണയാണ് മെസി മികച്ച ഗോളിനുള്ള യുവേഫ പുരസ്‌കാരം
നേടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here