മഴക്കെടുതി നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍; കേരളം, കര്‍ണാടക, മഹാരാഷ്ട്ര: ഒരു തുറന്ന താരതമ്യം

തിരുവനന്തപുരം: കേരളത്തിനൊപ്പം മഴക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളാണ് കര്‍ണാടകയും മഹാരാഷ്ട്രയും.

കേരളം ദുരിതത്തില്‍നിന്ന് കരകയറുന്നത് മുടക്കാന്‍ നടക്കുന്ന ബിജെപിയാണ് കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഭരണത്തിലുള്ളത്.

ദുരിതാശ്വാസ സാധനങ്ങള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ചിത്രം പതിപ്പിച്ച ശേഷം മാത്രമാണ് ദുരന്തബാധിതര്‍ക്ക് എത്തിക്കുന്നത്. കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയോട് ദുരിതം ബോധിപ്പിക്കാനെത്തിയ നാട്ടുകാരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഓടിച്ചത്.

സംഭവങ്ങളെക്കുറിച്ച് സുഭാഷ് നാരായണന്‍ എഴുതിയ കുറിപ്പ്:

മൂന്ന് സംസ്ഥാനങ്ങള്‍:

1. മഹാരാഷ്ട്ര

മുഖ്യമന്ത്രിയുടെ ഫോട്ടോ ഒട്ടിച്ചാണ് റിലീഫ് മെറ്റീരിയല്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നത്.രണ്ടു ദിവസം വെള്ളത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രം ദുരിതാശ്വാസം കൊടുത്താല്‍ മതിയെന്ന് തീരുമാനിക്കുന്നു. അതായത് രണ്ടു ദിവസം വെള്ളത്തിന്റെ അടിയില്‍ കിടന്നു ജീവന്‍ ബാക്കിയുണ്ടെങ്കില്‍ എന്തെങ്കിലും തരാമെന്നാണ് അവിടുത്തെ സര്‍ക്കാരിന്റെ നിലപാട്.

2.കര്‍ണാടക

ഇവിടുത്തെതിനു സമാനമായ പ്രളയം നേരിട്ട് എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ എന്തെങ്കിലും ആശ്വാസം ചോദിച്ചു മുഖ്യമന്ത്രിക്ക് മുന്നിലെത്തിയപ്പോള്‍ പോലീസിന്റെ വക പൊതിരെ തല്ല്. ഇതു കണ്ടു മുഖ്യന്‍ കാറില്‍ തന്നെ ഇരുന്നു കണ്ടാസ്വദിക്കുന്നു.

3.കേരളം

ഒരു ജനതയുടെ പിന്തുണയില്‍ എല്ലാവര്‍ക്കും മാതൃകയായ ദുരിതാശ്വാസ പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനം, അവിടുത്തെ മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ഒന്നും കൊടുത്തു പോകരുതെന്ന് ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. അവര്‍ അതിനുവേണ്ടി രഹസ്യമായി പണിപ്പെടുന്നു.

തുറന്ന താരതമ്യമാണ്.

ഇപ്പോള്‍ തന്നെ പറഞ്ഞുപോകണം, അല്ലെങ്കില്‍ ഇനി പറയാന്‍ പറ്റിയെന്ന് വരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here