‘ഈ പ്രളയം കൊണ്ടൊന്നും ജനം ഒന്നും പഠിക്കാന്‍ പോന്നില്ല; വൈറലായി ആമിനയുമ്മയുടെ വാക്കുകള്‍

‘ഇനി പ്രളയം വന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടി എല്ലാം അങ്ങട് ഒലിച്ചു പോണം. ജനം ഒന്നും പഠിക്കൂല്ല..’ ആലുവ ചൊവ്വര കൊണ്ടോട്ടിയിലെ ആമിന ഉമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പ്രളയത്തില്‍ ഒന്നിച്ച ജനത പ്രളയ ശേഷം വീണ്ടും ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നതിനെക്കുറിച്ചാണ് ആമിന ഉമ്മ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുന്നത്.

കൈരളി ന്യൂസ് സംപ്രേഷണം ചെയ്ത കേരളാ എക്‌സ്പ്രസിലൂടെയാണ് ആമിന ഉമ്മ ഉമ്മ സംസാരിക്കുന്നത്. ആലുവയില്‍ നാവിക സേന ഏയര്‍ ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തിയ ഗര്‍ഭിണികളായ യുവതികളെക്കുറിച്ചുള്ള പരിപാടിയിലാണ് സംഭവത്തിന് സാക്ഷിയായ ആമിന ഉമ്മ മനസ്സു തുറക്കുന്നത്.

ആലുവ ചൊവ്വരയില്‍ തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന ആമിന നാട്ടിലെ അറിയപ്പെടുന്ന പാചക വിദഗ്ധ കൂടിയാണ്.

ആമിനയുമ്മയുടെ വാക്കുകള്‍ ചുവടെ കേള്‍ക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News