മലയാള സിനിമയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു നവീന്‍ നസീം. വരവ് സിനിമ കുടംബത്തില്‍ നിന്നു തന്നെ.

മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയ നസീമിന്റെ സഹോദരന്‍, ഫഹദ് ഫാസിലിന്റെ ഭാര്യ സഹോദരന്‍ ഇത്രയും കാലം അതായിരുന്നു നവീന്‍ നസീം.

എന്നാല്‍ അമ്പിളിയെന്ന ചിത്രം തീയറ്ററുകളില്‍ എത്തിയതോടെ മലയാളികള്‍ക്ക് അവന്‍ ബോബിക്കുട്ടനാണ്. തുടക്കകാരന്റെ വലിയ പതര്‍ച്ചകളില്ലാതെ തന്നെ നവീന്‍ നസീം അമ്പിളിയിലെ തന്റെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

കഥാപാത്രം നന്നായതിന്റെ മുഴുവന്‍ ക്രഡിറ്റും സംവിധായകനും , സൗബിനുമാണെന്നാണ് താരം പറയുന്നത്. യാഥര്‍ശ്ചികമായാണ് സിനിമയില്‍ അഭിനയിക്കുവാനുള്ള ചാന്‍സ്‌തേടിയെത്തിയതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ബോബിക്കുട്ടന്‍ എന്ന നാഷണല്‍ സൈക്ലിങ്ങ് ചാമ്പ്യനായാണ് അമ്പിളിയില്‍ നവീന്‍ അഭിനയിച്ചിരിക്കുന്നത്.

അമ്പിളിയുടെയും ബോബിക്കുട്ടന്റെയും കേരളത്തില്‍ നിന്ന് കാശ്മീരിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയ പശ്ചാത്തലം.

ഗപ്പിയെന്ന ചിത്രത്തിന് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി. നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. മുകേഷ് ആര്‍ മേത്ത, എവി അനൂപ് ,സി വി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗപ്പിയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ വിഷ്ണു വിജയ് ആണ് അമ്പിളിയിലെ പാട്ടുകളും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു . ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹകന്‍ മനോഹര ദൃശങ്ങളാണ് അദ്ദേഹം ചിത്രത്തിനായി പകര്‍ത്തിയിരിക്കുന്നത്.

നേരത്തെ ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വിഷ്ണു വിജയ് സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തിന്റെ എഡിറ്റങ്ങ് കിരണ്‍ ദാസ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇത്തവണ കമ്മാരസംഭവത്തിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ച വിനേഷ് ബംഗ്ലാന്‍ ആണ് അമ്പിളിയുടെ കലാസംവിധാനം ചെയ്തിരിക്കുന്നത്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മഷര്‍ ഹംസയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരകന്‍. ആര്‍ജി വയനാടന്‍ മേക്കപ്പ്.