തിരുവനന്തപുരം തിരക്കിലാണ്; ജില്ലയിലാകെ അമ്പതോളം കളക്ഷന്‍ സെന്‍ററുകള്‍

ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവർക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണ് തിരുവനന്തപുരത്തുകാർ. ചെറുതും വലുതുമായ അമ്പതോളം കളക്ഷൻ സെന്‍ററുകളാണ് തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്നത്. നഗരസഭയിൽപ്രവർത്തിക്കുന്ന സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

പ്രളയമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണ് തിരുവനന്തപുരത്തെ ജനങ്ങൾ.
അവശ്യവസ്ഥുക്കൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ്.

ചെറുതും വലുതുമായ അമ്പതോളം കളക്ഷൻ സെന്‍ററുകളാണ് തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്നത്. നഗരസഭയുടേതും റവന്യുവകുപ്പിന്‍റേയും മറ്റ് സന്നധസംഘടനകളുടേയും സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്.

നഗരസഭയിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്‍ററിൽ മുഖ്യമന്ത്രി പിണറായി വിജയന സന്ദർശിച്ചു.നിലമ്പൂരിലേക്കും
വയനാട്ടിലേക്കും പുറപ്പെടേണ്ട രണ്ട് ലോറികൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞ് നിരവധി നവിദ്യാർത്ഥികളും യുവജനങ്ങളുമാണ് സെന്‍ററുകളിൽ എത്തി
ലഭ്യമാകുന്ന വസ്ഥുക്കൾ കൃത്യമായി പ്രളയബാധിത കേന്ദ്രങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News