ഒറ്റരൂപ തുട്ടില്‍ അവന്‍ പങ്കുവച്ചത് മനുഷ്യ സ്‌നേഹത്തിന്റെ മഹാമാതൃക

കലിതുള്ളുന്ന കാലവര്‍ഷം കുത്തിയൊലിച്ചുവരുന്ന മലവെള്ളത്തിനൊപ്പം നമുക്ക് കാട്ടിത്തരുന്ന മനുഷ്യ സ്‌നേഹത്തിന്റെ മാതൃകകള്‍ അനേകമുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് ഒരു അതിഥി തൊഴിലാളിയായ വിഷ്ണുവായിരുന്നെങ്കില്‍ ഇന്ന് നൗഷാദെന്നും, ആസിഫലിയെന്നുമൊക്കെ ഒരുപാട് പേരുകളാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്കും ഒന്നും സംഭാവന ചെയ്യരുതെന്ന് ഒരുകൂട്ടം ആളുകള്‍ മുറവിളികൂട്ടുമ്പോഴാണ് സ്‌നേഹത്തിന്റെ മഹാമാതൃകകളുമായി അനേകര്‍ നമുക്ക് മുന്നിലേക്ക് കടന്നുവരുന്നത്.

നൗഷാദിനും ആസിഫലിക്കുമൊക്കെ ശേഷം പേരറിയാത്തൊരു ബാലന്‍കൂടി ഈ കൂട്ടത്തിലേക്ക് കടന്നുവരുകയാണ്.

ദുരിതാശ്വാ പ്രവര്‍ത്തനങ്ങളുമായി തനിക്കരികിലൂടെ കടന്നുപോയ ഒരുകൂട്ടം ആളുകള്‍ക്ക് നേരെ തന്റെ കയ്യിലുള്ള ഒറ്റരൂപാ തുട്ട് നീട്ടി ആ മനുഷ്യര്‍ക്കൊപ്പം ചേരുകയാണ് അവനും.

തന്നെക്കൊണ്ട് കഴിയും വിധം ഈ അതിജീവനത്തിന്റെ ഭാഗമാവുകയാണ് അവന്‍. ഈ ഒറ്റരൂപാ തുട്ടിന് പകരമായി സന്നദ്ധ പ്രവര്‍ത്തകര്‍ നീട്ടിയ രൂപ സ്വീകരിക്കാതെ അത്കൂടി ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കുകയാണ് അവന്‍.

സ്‌നേഹംകൊണ്ട് ആളുകള്‍ അവനെ ചേര്‍ത്ത് നിര്‍ത്തി ഉമ്മകള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel