
കൊച്ചി: ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയിലുടനീളം സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുമെന്ന് മുകേഷ് അംബാനി.
ലാന്‍ഡ് ലൈനില്‍ നിന്നുമുള്ള എല്ലാ കോളൂകളും സൗജന്യമായിരിക്കും. പ്രതിമാസം 700 രൂപ സബ്സ്‌ക്രിപ്ഷനും ഹൈ ഡെഫനിഷന്‍ ടിവി, 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ സ്പീഡുള്ള ഇന്റര്‍നെറ്റ് തുടങ്ങിയവയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
കൂടാതെ 500 രൂപ മാസ വാടകയ്ക്ക് അമേരിക്കയിലേക്കും കാനഡയിലേക്കും യഥേഷ്ടം ഫോണില്‍ വിളിക്കാനുള്ള സൗകര്യവും ജിയോ നല്‍കും. ആഗോള നിരക്കിന്റെ പത്തിലൊന്നു മാത്രം ഈടാക്കി രാജ്യത്തെ ഓരോ സാധരണ പൗരനിലേക്കും സേവനങ്ങള്‍ എത്തിക്കുകയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു.
2020ലേക്ക് ജിയോ ജിഗാ ഫൈബര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വീടുകളില്‍ കാണാനുള്ള സൗകര്യവും ഒരുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here