കൊല്ലത്ത് മഴ വീണ്ടും ശക്തമായി; കരകവിഞ്ഞ് പള്ളിക്കലാര്‍

കൊല്ലത്ത് ശമിച്ച മഴ ഇന്നു പുലർച്ചെ മുതൽ ശക്തമായി. പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞു.വീടുകളിൽ വെള്ളം കയറി. പള്ളിക്കലാർ കടന്നുപോകുന്ന പ്രദേശങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ നിന്നു ഉത്ഭവിച്ച് കരുനാഗപ്പള്ളി കണ്ണേറ്റി കായലിൽ പതിക്കുന്ന പള്ളിക്കലാറാണ് ആശങ്ക സൃഷ്ടിക്കുന്നത്. പള്ളിക്കൽ, ശൂരനാട്, പാവുമ്പ, മണപ്പള്ളി തുടങിയ ഇടങളിൽ ആറു കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മണപ്പള്ളി തെക്ക്,കടമ്പാട്ട്,ചുരുളി തുടങിയ പ്രദേശങളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം ഗതിമാറി ഒഴുകുന്നു.

പത്തനംതിട്ടയിൽ മഴ തുടർന്നാൽ പള്ളിക്കലാറിൽ ഇനിയും ജല നിരപ്പുയരും, വേണ്ടി വന്നാൽ സാഹചര്യത്തിനനുസരിച്ച് ദുരിതാശ്വാസ ക്യാമ്പ് തുടങും, പള്ളിക്കലാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.അതേ സമയം കൊല്ലം ജില്ലയിൽ കഴിഞ്ഞ 10 ാം തീയതി 174.4 മില്ലി മീറ്ററും, 11 ന് 119.6 ഉം, 12-ാം തീയതി രാവിലെ 8.30 തിന് 100 മില്ലി ലിറ്ററും മഴ രേഖപ്പെടുത്തി.വന പ്രദേശങളിൽ നേരിയതോതിലാണെങ്കിലും തുടർച്ചയായി മഴപ്പെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News