കനത്ത മഴയിൽ ഏക യാത്രാമാർഗ്ഗമായ റോഡ് തകർന്നതോടെ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര് ഒറ്റപ്പെട്ട നിലയിലാണ്.  10 കിലോമീറ്ററിലേറെ ദൂരം കാൽനടയായി മാത്രമേ ഊരിലെത്താൻ കഴിയൂ.

2 മാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം നേരത്തെ തന്നെ പട്ടികവർഗ്ഗ വകുപ്പ് ഊരിലെത്തിച്ചിട്ടുണ്ട്. ശിങ്കൻ പാറ ഊരിലെത്തി കൈരളി വാർത്താ സംഘം തയ്യാറാക്കിയ റിപ്പോർട്ട്.