മാരകായുധവുമായെത്തിയ കൊലയാളികളെ വൃദ്ധ ദമ്പതികൾ നേരിടുന്നതിന്റെ ദൃശ്യങൾ വൈറലായി.

സന്ധ്യയോടെ വീടിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തിരുനൽവേലി കടയം സ്വദേശിയെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു.

76 കാരനായ ഷൺമുഖവേലിന്റെ പിന്നിലെത്തി കൊള്ള സംഘത്തിലെ ഒരാൾ തോർത്ത് കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു കൊലയാളി കൂടി മുന്നിലെത്തുകയായിരുന്നു.

വൃദ്ധനെ ആക്രമിക്കുന്നതിനിടെ ഭാര്യ സെന്താമര ബഹളം കേട്ടെത്തി കൊലയാളികളെ കസേരയുമായി നേരിടുകയായിരുന്നു. അപ്രതീക്ഷിതമായുള്ള വൃദ്ധദമ്പതികളുടെ ചെറുത്തുനിൽപ്പിൽ അന്തം വിട്ട രണ്ടംഗ കൊട്ടേഷൻ സംഘം പിൻവാങി. കൊലയാളികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.