കനത്ത മഴയെ തുടർന്ന് തകർന്ന സംസ്ഥാനത്തെ റെയിൽ ഗതാഗതം പുനസ്ഥാപിച്ചു

കനത്ത മഴയെ തുടർന്ന് തകർന്ന സംസ്ഥാനത്തെ റെയിൽ ഗതാഗതം നാലാം ദിവസം പുനസ്ഥാപിച്ചു. കോഴിക്കോട് മുതൽ ഷൊർണൂർ വരെയുള്ള റെയിൽ പാതയിൽ വിദഗ്ദരുടെ സംഘം നടത്തിയ പരിശോധനയിലാണ് ട്രെയിനുകൾക്ക് അനുമതി നൽകിയത്. വടക്കൻ കേരളത്തിലെ ദേശീയ അന്തർ സംസ്ഥാന പാതകളിൽ ഉൾപ്പടെ വെള്ളമിറങ്ങിയതോടെ റോഡ് മാർഗമുള്ള ഗതാഗതവും പുനസ്ഥാപിച്ചു. വരും ദിവസങ്ങളിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട അവശേഷിക്കുന്ന റോഡുകളും ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഗതാഗത മാർഗങ്ങൾ പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സംസ്ഥാന അന്തർ സംസ്ഥാന പാത ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് തടസ്സപ്പെട്ട റോഡ് മാർഗം ഉള്ള ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയ അട്ടപ്പാടിയിലേക്കുള്ള റോഡ് താൽക്കാലികമായി പുനർനിർമ്മിച്ചു. മണ്ണാർക്കാട് ആനക്കട്ടി ചുരം വഴിയുള്ള കെഎസ്ആർടിസി സർവീസ് ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. നിലമ്പൂർ നഗരത്തിൽ വെള്ളം ഇറങ്ങിയതോടെ മഞ്ചേരി നിലമ്പൂർ പാതയിലും ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ഷോർണൂർ റെയിൽ പാതയിൽ വിദഗ്ധ സംഘം സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇതുവഴിയുള്ള ഉള്ള ഗതാഗതം പുനസ്ഥാപിച്ചു. തൃശൂർ-കണ്ണൂർ, കോഴിക്കോട്-തൃശൂർ, തൃശൂർ-കോഴിക്കോട് എന്നീ പാസഞ്ചറുകൾ ഉൾപ്പെടെ 12ദീർഘദൂര ട്രെയിനുകൾ പൂർണമായും, 7 ട്രെയിനുകൾ ഭാഗികമായും തിങ്കളാഴ്ച റദ്ദാക്കി. ചൊവ്വാഴ്ച്ച തിരുനെൽവേലി ജാം നഗർ എക്സ്പ്രസ്, എറണാകുളം നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, എറണാകുളം പൂണെ എക്സ്പ്രസ് എന്നിവയും ബുധനാഴ്ച കൊച്ചുവേളി അമൃതസർ എക്സ്പ്രസും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഷൊർണൂർ മുതൽ കോഴിക്കോട് വരെയുള്ള പാതയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയാണ് ആണ് അനുവദിച്ചിരിക്കുന്നത്. ഫറോക്ക് പാലത്തിൽ 20 കിലോമീറ്ററായും ഇത് നിജപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ചിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചമുതൽ പൂർണ സജ്ജമാണ്. വലിയ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ സർവീസുകളും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തുടരുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News