ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്ന്‌കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലുംശക്തമായ മഴയോ അതിശക്തമായമഴയോ പ്രതീക്ഷിക്കാം. മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിപ്പില്‍ പറയുന്നത്.

സമുദ്രത്തില്‍ മൂന്നര മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപെടുമെന്നും, കടലില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വിശുമെന്നും സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യതൊ‍ഴിലാകള്‍
കടലില്‍ പോകുരുത് തീരദേശ വാസികള്‍ ജാഗ്രതപാലിക്കണം. ഇതുവരെയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ജില്ലാ കളക്ടറമാരുമായി വീഡിയോകോണ്‍ഫറന്‍സ് വ‍ഴി അവലോകനം ചെയ്തു.

ക്യാമ്പലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കളക്ടറമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.വീടുകള്‍ വാസയോഗ്യമാക്കുന്നതിനും, കുടിവെളളം, റോഡുകള്‍, കിണറുകള്‍ അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗയുക്തമാക്കാന്‍ വളരെ വേഗം ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളായ വയനാട്ടിലും, മലപ്പുറം ഭൂദാനത്തും മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും. ഏട്ട്മണിക്ക് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിക്കുന്ന മുഖ്യമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ശേഷം ഹെലികോപ്ടര്‍ മാര്‍ഗ്ഗം വയനാട്ടിലെത്തും. തുടര്‍ന്ന് കാര്‍ മാര്‍ഗ്ഗം വയനാട്ടിലേയും ,മലപ്പുറത്തേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദ്ര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here