നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി ഏഴാം ക്ലാസുകാരി; പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം

നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി കൊച്ചിയിലെ ഏഴാം ക്ലാസുകാരി. തനിക്ക് ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്ക് വേണ്ടി തന്നാലായത് ചെയ്യണമെന്ന നിശ്ചയദാർഡ്യത്തിനൊടുവിലാണ് കൊച്ചി ഇരിമ്പനം സ്വദേശികളായ സുനിലിന്റെയും വിനീതയുടെയും മകൾ വേണി വി സുനിൽ വ്യത്യസ്തയൊരു മാർഗം തെരഞ്ഞെടുത്തത് .

തനിക്ക് ആകെ അറിയാവുന്നത് നൃത്തമാണ്. നൃത്തം അവതരിപ്പിക്കുന്നതിന് ചിലയിടങ്ങളിൽ നിന്ന് പണം നൽകാറുണ്ട്. അടുത്തുള്ള അമ്പലങ്ങളിലൊ പൊതു പരിപാടികളിലൊ ഒരു മണിക്കൂർ പ്രോഗ്രാം അവതരിപ്പിക്കാം .പണത്തിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഇഷ്ടമുള്ള തുക നൽകി റസീറ്റ് തനിക്ക് നൽകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആവശ്യം. വേണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

പ്രിയപ്പെട്ടവരെ,

ആകെ അറിയാവുന്നത് ഡാൻസാണ്, ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ടോക്കൻ ഓഫ് അപ്രീസിയേഷൻ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോർട്ട് കിട്ടാറുമുണ്ട്.

പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്തുതരാം. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകും.

വല്യ ഡാൻസർ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ. #letsdanceforagoodcause

നിരവധി പേരാണ് വേണിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News