ദുരന്തഭൂമിയാണ്, വേണ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും മണ്ണിനടിയിലാണ്, കാഴ്ച്ചക്കാരാകാന്‍ ആരും വരരുത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്..’ കവളപ്പാറയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്.

ഇത്തരക്കാരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഭീകരമാണ്.

കിലോമീറ്ററോളം ബ്ലോക്കാണ് കവളപ്പാറ മേഖലയിൽ. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം എന്നാണ് കവളപ്പാറയിലെ ജനങ്ങൾക്ക് പറയാനുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here