ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻറെ ഹർജിയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും

മാധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നരഹത്യാ കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റ് നടപടി നിലനില്‍ക്കുന്നതല്ല എന്നാണ് സര്‍ക്കാരിന്റെ വാദം.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താത്ത സാഹചര്യത്തില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന സംശയം വാദത്തിനിടെ കോടതി പ്രകടിപ്പിച്ചിരുന്നു.

മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെങ്കിലും അമിതവേഗതയും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചാല്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. അമിത വേഗതയില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന്റെ പ്രത്യാഘാതം അറിയുന്നയാളാണ് ശ്രീറാം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ശ്രീറാം അല്ല വാഹനം ഓടിച്ചത് എന്നതിന്റെ തെളിവാണ് ഇടതു കൈക്ക് ഏറ്റ പരിക്കെന്ന്ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന വിശദമായ വാദത്തിന് ശേഷമാണ് കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News