ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന് പോയ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പുതിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ കൊണ്ട് വന്നും കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ രംഗത്ത് ഇറക്കിയുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കവളപ്പാറയിലെ നിന്നും അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്. അതേസമയം കവളപ്പാറയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമവും കൃത്യവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങങ്ങളെ ജനം തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു.അപകടത്തില്‍ പെട്ട ഓരോ വ്യക്തികള്‍ക്കും പ്രത്യേകം സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News