മകനെ നീ കാശ്മീരിലേക്ക് വരരുത്, ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ; ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തൊരു മകന്‍

മകനെ നീ കാശ്മീരിലേക്ക് വരരുത്. ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ’ ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നാസറിന്റെ ചെവിയില്‍ മുഴങ്ങുന്നത്. താഴ്വരയില്‍ ഫോണുകള്‍ നിലയ്ക്കുന്നതിനുമുമ്പ് അവസാനം സംസാരിക്കുമ്പോള്‍ ഉമ്മ പറഞ്ഞത് ഓര്‍ത്തെടുക്കുകയായിരുന്നു വിദ്യാര്‍ഥിയായ നാസര്‍. കുടുംബം ജീവനോടെയുണ്ടെന്ന് അറിയാമെങ്കിലും അവരുടെ അവസ്ഥ എന്തെന്നറിയില്ല.

യുപിഎസ്സി കോച്ചിങ്ങിനാണ് നാസര്‍ ഡല്‍ഹിയിലെത്തിയത്. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന തിരക്കിലാണ് പൊലീസുകാരനായ അച്ഛന്‍. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നതുമാത്രമാണ് നാസറിന്റെ അപേക്ഷ. ഈദ് ദിനത്തില്‍ കശ്മീര്‍ ജനതയ്ക്ക് സാന്ത്വന സ്പര്‍ശമാവുകയായിരുന്നു തലസ്ഥാന നഗരി.

ഡല്‍ഹിയിലുള്ള കശ്മീര്‍ ജനത ചുറ്റുമുള്ളവരുടെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞ ഈദ് ദിനമാണ് കടന്നുപോയത്. കുടുംബങ്ങളില്‍നിന്ന് അകലെയായിപ്പോയ കശ്മീരുകാര്‍ ഈദ് ആചരിക്കാന്‍ ജന്തര്‍മന്ദറില്‍ സംഗമിച്ചു. ഉറ്റവരെയൊര്‍ത്ത് വിതുമ്പിയവര്‍ക്ക് സാന്ത്വനം പകര്‍ന്ന് നിരവധിപേരെത്തി.

കശ്മീരിന്റെ ചെറുത്തുനില്‍പ്പിന് പിന്തുണയുമായി അരുന്ധതി റോയ്, ശബ്നം ഹാഷ്മി, സൊഹൈല്‍ ഹാഷ്മി, എം കെ റെയ്ന, സഞ്ജയ് കാക് തുടങ്ങിവരും എത്തി. പ്രതീക്ഷയുടെ സുദിനങ്ങള്‍ തിരികെവരുമെന്നുമുള്ള കവിതചൊല്ലി കശ്മീരുകാരനായ സുബൈര്‍ പൊട്ടിക്കരഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News