ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്തും; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍ –കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പകല്‍ 12.30ന് പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്താനാകുമെന്ന് റെയില്‍വേ അറിയിച്ചു. എങ്കിലും നിരവധി ട്രെയിനുകള്‍ തിങ്കളാഴ്ചയും റദ്ദാക്കി.

ഷൊര്‍ണൂര്‍–തിരുവനന്തപുരം ഭാ?ഗത്തേക്കുള്ള സര്‍വീസ് ഞായറാഴ്ച പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച വൈകിട്ടോടെ സാധാരണഗതിയിലായി. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്കും യാത്രതുടരാന്‍ കഴിയാത്തവര്‍ക്കുമായി ചെന്നൈ സെന്‍ട്രല്‍– എറണാകുളം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി.

എറണാകുളം –പട്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളത്തുനിന്നും സര്‍വീസ് നടത്തും. തിങ്കളാഴ്ച റദ്ദാക്കിയ എറണാകുളം — ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ചൊവ്വാഴ്ച എറണാകുളത്ത് നിന്നും സര്‍വീസ് നടത്തും

റദ്ദാക്കിയവ

ഹസ്രത് നിസാമുദ്ദീന്‍ — തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, ന്യൂഡല്‍ഹി — തിരുവനന്തപുരം കേരള എക്സ്പ്രസ്, ഡെറാഡൂണ്‍ — കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്, ബറൂണി — എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ്, ധന്‍ബാദ് — ആലപ്പുഴ എക്സ്പ്രസ്, ചണ്ഡീഗഢ് — കൊച്ചുവേളി കേരള സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, ഓഖ –എറണാകുളം എക്സ്പ്രസ്, ഇന്‍ഡോര്‍ — തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ്, കൊച്ചുവേളി — ഹൈദരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍, അമൃത്സര്‍ –കൊച്ചുവേളി എക്സ്പ്രസ്, യശ്വന്ത്പുര്‍–കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്. കണ്ണൂര്‍ — എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഷാലിമാര്‍ — തിരുവനന്തപുരം എക്സ്പ്രസ്, തിരുനെല്‍വേലി –ജാംനഗര്‍ എക്സ്പ്രസ്.

ഭാഗികമായി റദ്ദാക്കിയവ

കോഴിക്കോട് — തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ യാത്ര അസാനിപ്പിക്കും, നാഗര്‍കോവില്‍ — ഗാന്ധിധാം എക്സ്പ്രസ് മംഗളുരുവില്‍ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ടു

എറണാകുളം–നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617) പാലക്കാട് ജങ്ഷന്‍–ഈറോഡ്–ജോലാര്‍പേട്ട, റെനിഗുഡ-ഗുഡൂര്‍–വിജയവാഡ–ബല്‍ഹര്‍ഷാ–നാഗ്പുര്‍–ഇറ്റാര്‍സി വഴി സര്‍വീസ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News