കേന്ദ്രമന്ത്രിസഭ യോഗം രാവിലെ 11മണിക്ക് ചേരും. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പ്രളയവും, കശ്മീര്‍ വിഷയവുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് സൂചന.

പ്രളയം നേരിടുന്ന കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

അതേ സമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ വിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിനോട് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കശ്മീരില്‍ അതീവ ജാഗ്രത തുടരുന്നു.