
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ റിമാന്റിൽ കഴിയുന്ന മുൻ നെടുങ്കണ്ടം എസ് ഐ , കെ എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വിലയിരുത്തി.
മാത്രവുമല്ല മർദ്ദന വിവരം മജിസ്ട്രേറ്റിന് മുമ്പാകെ രാജ് കുമാർ പറഞ്ഞിട്ടില്ലന്നും കോടതി നിരീക്ഷിച്ചു. എസ് ഐ സാബുവിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here