ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടും അതീവ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തി.

മറ്റിടങ്ങളില്‍ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായതിനാല്‍ ജാഗ്രത തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News