ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം സുപ്രിംകോടതി പരിഗണിക്കും. അതേസമയം മദ്യപമപ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന്് ആവശ്യം പരിശോദിക്കാമെന്നും കോടതി. അതിനിടയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനിക നീക്കാം ആരംഭിക്കാതിനെ തുടര്‍ന്ന് ഇന്ത്യയും സുരക്ഷ ശക്തമാക്കി.
സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാന്‍ സര്‍ക്കാരിന് സാവകാശം നല്‍കണം എന്ന് വാക്കാല്‍ നിരീക്ഷിച്ച സുപ്രിം കോടതി രണ്ട് ആഴ്ചകള്‍ക്ക് ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചു . സാഹചര്യങ്ങള്‍ ദിവസേന നിരീക്ഷിച്ച് നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്രവാദം.
കശ്മീരില്‍ മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. അതേസമയം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനിക നീക്കം ആരംഭിച്ചതോടെ ഇന്ത്യയും സുരക്ഷ ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഏത് വകുപ്പ് ചുമത്തിയാണ് മെഹബൂബ് മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
അതോടൊപ്പം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കശ്മീര്‍ സന്ദര്ശിക്കണമെന്നും അതിനായി വിമാനസൗകര്യം ഒരുക്കാമെന്നും പറഞ്ഞ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നേതാക്കള്‍ക്കൊപ്പം താനും കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണ്. അതിനായി വിമാനമൊന്നും വേണ്ടെന്നും എന്നാല്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും രാഹുല്‍ തിരിച്ചടിച്ചു. അതിനിടയില്‍ കശ്മീരിലെ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷന്‍ ആദ്യ യോഗവും ചേര്‍ന്നു.

Get real time update about this post categories directly on your device, subscribe now.