മലപ്പുറം: മഹാപ്രളയകാലത്ത് നമ്മള്‍ കാണിച്ച ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചിരുന്നുവെന്നും അതുതന്നെയാണ് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന പ്രതീക്ഷ പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ നിന്നും നിന്നുരക്ഷപ്പെട്ടവരെ ഭൂദാനത്തെ ക്യാമ്പില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുപോലൊരു സമയത്ത് ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് ഒന്നിച്ചുനില്‍ക്കാനാണ്. ഒരുമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ്. കാലവര്‍ഷം കുറഞ്ഞുവെന്ന് തോന്നുന്നുവെങ്കിലും അടുത്ത മണിക്കൂറുകളില്‍ എന്താണ് സംഭവിക്കുക എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഒട്ടേറെ ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. അതോടൊപ്പം വീടുകള്‍ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകള്‍
സംഭവിച്ചവരുമുണ്ട്. കൃഷിയിടങ്ങള്‍ തകര്‍ന്നുപോയ നിലയുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ അതിഭീകരമായ മഹാപ്രളയമുണ്ടായപ്പോള്‍ നമ്മുടെ നാട് ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. ഇതിന്റെ ഭാഗമായുള്ള പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തവണയും നമുക്ക് കാലവര്‍ഷക്കെടുതി അനുഭവിക്കേണ്ടി വന്നത്.

ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവരെയും വീടുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വീടുകള്‍ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകള്‍ സംഭവിച്ചവരുമുണ്ട്. കൃഷിയിടങ്ങള്‍ തകര്‍ന്നുപോയ നിലയുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.