ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്നതിനെക്കാള്‍ കൂടുതല്‍ ഉരുള്‍പ്പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണ്.

ഇത്തരക്കാരെ കൊണ്ടും ഇവര്‍ വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഭീകരമാണ്. കിലോമീറ്ററോളം ബ്ലോക്കാണ് കവളപ്പാറ മേഖലയില്‍.

കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം എന്നാണ് കവളപ്പാറയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്.