തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ ഓര്‍മ്മകള്‍ ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിലൂടെ പങ്കുവെച്ച മോദിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. അവതാരകന്‍ ബെയര്‍ ഗ്രില്‍സി മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മോദി തന്റെ കുട്ടിക്കാല തമാശകള്‍ പങ്കുവെച്ചത്.

ബാലനായിരിക്കെ തടാകത്തില്‍ കുളിക്കാനായി പോകുമായിരുന്നു. അന്ന് തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ നേരെ വീട്ടിലെത്തി. അപ്പോള്‍ അമ്മ എന്നെ വഴക്കുപറഞ്ഞു. ഞാന്‍ ചെയ്തത് ശരിയല്ലായെന്നും മുതലയെ തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. അന്ന് ഞാനത് അനുസരിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.