ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തി. തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ നടന്ന ധനസമാഹരണത്തിന് കോടിയേരി ബാലകൃഷ്ണന്‍
നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചരണത്തിന് അല്‍പായുസ് മാത്രമെന്ന് കോടിയേരി പറഞ്ഞു.

ദുരന്തബാധിതരെ സഹായിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി സിപിഐഎം പ്രവര്‍ത്തകര്‍ ബക്കറ്റ് പിരിവ് നടത്തിയത്. തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ നടന്ന ധനസമാഹരണത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മറ്റി അംഗം വി.ശിവന്‍കുട്ടി എന്നീവര്‍ പങ്കാളികളായി. മഴ മൂലം വ്യാപാരമേഖലയില്‍ മാന്ത്യമായിരുന്നിട്ടും വ്യാപാരികള്‍ ആവേശത്തോടെയാണ് പങ്കാളികളായത്. മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയവരും കൈയ്യയച്ച് ദുരന്തബാധിതരെ സാഹിയിച്ചു. പിരിച്ചെടുക്കുന്ന തുക ലോക്കല്‍ കമ്മറ്റികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും. എത്ര രൂപ പിരിച്ചെടുത്തു എന്ന കണക്ക് 18ാം തീയതിക്ക് ശേഷം പരസ്യപെടുത്തും.

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് സമാഹരിച്ച പ്രളയ സാമഗ്രികള്‍ തിരുവനന്തപുരം നഗരസഭക്ക് കൈമാറി. തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയായിരുന്നിട്ടും മൂന്ന് ലോറി സാധനങ്ങളാണ് എസ്എഫ്‌ഐ സമാഹരിച്ചത്. വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കോടിയേരിബാലകൃഷന്‍ നിര്‍വഹിച്ചു.

മേയര്‍ വികെ പ്രശാന്ത്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് എന്നീവര്‍ പങ്കാളികളായി. യുവജനക്ഷേമ ബോര്‍ഡ് സമാഹരിച്ച പ്രളയ സാമഗ്രികളുടെ യാത്രപ്രയാണം നടന്‍ ഇന്ദ്രന്‍സ് നിര്‍വ്വഹിച്ചു.