പ്രേംനസീര്‍ പുരസ്‌കാരം വിതരണം ചെയ്തു; കൈരളി ടിവിക്ക് മൂന്ന് അവാര്‍ഡുകള്‍

പത്ര-ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2019ലെ പ്രേംനസീര്‍ പുരസ്‌കാരം തിരുവനന്തപുരത്ത് വിതരണം ചെയ്തു. കൈരളി ടിവി മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി.

മികച്ച രാഷ്ട്രീയ ആക്ഷേപ പരിപാടിയായി തെരഞ്ഞെടുക്കപ്പെട്ട കോക്ടെയിലിനുള്ള പുരസ്‌കാരം സുരരാജ് അരമങ്ങനവും മികച്ചകുറ്റാന്വേഷണ പരിപാടിക്ക് ലഭ്യമായ പുരസ്‌കാരം കൈരളി ടിവി ക്രൈംബ്രാഞ്ച് പ്രൊഡ്യൂസര്‍ ജോജറ്റ് ജോണും ഏറ്റുവാങ്ങി.

മികച്ച അനുകാലികവാര്‍ത്താധിഷ്ഠിത പരിപാടിയുടെ അവതാരക രേഷ്മ സുരേഷും പുരസ്‌കാരം സ്വന്തമാക്കി. ചലചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍, പ്രൊഫസര്‍ ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പുരസ്‌കാരവും, പ്രശസ്തിപത്രവും വിതരണം ചെയ്തത്. ഡപ്യൂട്ടി സ്പീകര്‍ വി.ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു .

ജൂറിചെയര്‍മാന്‍ ഡോ. എം.ആര്‍ തമ്പാന്‍, അംഗങ്ങളായ സുകുപാല്‍ കുളങ്ങര, സുലേഖകുറുപ്പ്, പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ തുടങ്ങിയവര്‍പങ്കെടുത്തു. വിവിധമേഖലകളിലായി 35ഓളം പ്രതിഭകളെയാണ് ആദരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here