കൊല്ലം ജില്ലയില്‍ മഴ ശക്തിയാര്‍ജ്ജിച്ചതോടെ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊല്ലം ജില്ലയില്‍ മഴ ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.പള്ളിക്കലാറ് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശത്തുള്ളവരെയാണ് നാല് ക്യാമ്പുകളിലേക്ക് മാറ്റിയത്.കുന്നത്തൂരിലും കരുനാഗപ്പള്ളിയിലുമാണ് ക്യാമ്പുകള്‍.

കരുനാഗപ്പള്ളിയില്‍ പാവുമ്പ, തൊടിയൂര്‍ എന്നീ വില്ലേജുകളിലെ അമൃത യു.പി സ്‌കൂള്‍, വേങ്ങര എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും കുന്നത്തൂരില്‍ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അങ്കണവാടി, അഴകിയകാവ് എല്‍. പി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് അഭയ കേന്ദ്രങ്ങള്‍.
നാലിടത്തുമായി 308 കുടുംബങ്ങള്‍
911 ആണ് ക്യാമ്പുകളിലെ ആകെ അംഗസംഖ്യ. ആറ് മാസം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരും കിടപ്പുരോഗികളും പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നു.കഴിഞ്ഞ പ്രളയകാലത്തും ബഹുഭൂരിപക്ഷം പേരും ക്യാമ്പുകളില്‍ എത്തിയിരുന്നു.

ഇന്നലെ വൈകീട്ടും പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളില്‍ നിന്നും കിടപ്പുരോഗികളെ ഉള്‍പ്പടെ ക്യാമ്പുകളിലേക്ക് മാറ്റി.

പള്ളിക്കലാര്‍ കലിതുള്ളി ഒഴുകുന്നത് ഇരുകരയിലും കഴിയുന്നവരുടെ നെഞ്ചില്‍ തീകോരിയിട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here