കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശിയും കോണ്ഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠൻ ഫെയ്സ്ബുക്കിൽ അസഭ്യവർഷം നടത്തിയത്.

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ദുരന്ത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സന്ദർശനത്തെ കളിയാക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമാണ് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

സംഭവത്തിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന ശേഷം മണികണ്ഠൻ ഒളിവിൽ പോയെന്നാണ് നാട്ടുകാർ പറയുന്നത്..