കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷി നാശം; 5 ദിവസം കൊണ്ട് 20 കോടിയുടെ നഷ്ടം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പാലക്കാടുണ്ടായത് വ്യാപക കൃഷി നാശം. 5 ദിവസം കൊണ്ട് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഹെക്ടർ കണക്കിന് കൃഷിയാണ് നെൽകൃഷി നശിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് കാർഷിക മേഖലയിലുണ്ടാക്കിയത്. 10,000 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചപ്പോൾ 5 ദിവസം കൊണ്ട് 20 കോടിയുടെ നഷ്ടമാണുണ്ടായത്. 7322 ഹെക്ടർ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്. 10 കോടി രൂപയുടെ നെൽകൃഷി നശിച്ചു. കതിരിടാറായ നെൽച്ചെടികൾ വെള്ളക്കെട്ടിൽ നശിച്ചതോടെ ഒന്നാം വിളയിൽ വലിയ നഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ പ്രളയകാലത്തിന് സമാനമായ നാശ നഷ്ടമാണ് കാർഷിക മേഖലയിലുണ്ടായത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ 400 ഹെക്ടർ പച്ചക്കറി കൃഷി നശിയും 9 ലക്ഷം നേത്ര വാഴകളും മഴക്കെടുതിയിൽ നശിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ നഷ്ടം മറന്ന് പ്രതീക്ഷയോടെ കൃഷിയിറക്കിയ 8500 കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News