മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ അതീവ ജാഗ്രതയോടെ ഇടുക്കി

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മഴ കനത്താല്‍ കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവരും.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. ദുരിതാശ്വാസ ഏകോപന ചുമതലയുള്ള മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മഴ കനത്താല്‍ കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവരും. ഇതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നണ്ട്.
അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയ്ക്ക് ശമനമുള്ളതിനാല്‍ ജില്ലയിലെ 15 ക്യാമ്പുകള്‍ പൂട്ടി.

21 ക്യാമ്പുകളില്‍ 1378 പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 6 ക്യാമ്പുകളിലായി 272 പേര്‍ മാത്രമാണുള്ളത്. ജില്ലയില്‍ ഈ കാലവര്‍ഷക്കെടുതിയി്ല്‍ 5 പേര്‍ മരണപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജില്ലയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News